വായ്പയുടെ പേരില്‍ കിടപ്പാടം നഷ്ടമായ വൃദ്ധദമ്പതികൾക്ക് കനിവിന്റെ കരം നീട്ടി മുഖ്യമന്ത്രി; ഇവര്‍ക്ക് വീട് തിരികെ ലഭിക്കും

0
96


തിരുവനന്തപുരം: വായ്പ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്നു കിടപ്പാടം നഷ്ടമായ വൃദ്ധദമ്പതികൾക്ക് കനിവിന്റെ കരം നീട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് നഷ്ടമായവര്‍ക്ക് വീട് തിരികെ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് അവിടെയുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരത്ത് കൺസ്യൂമർഫെഡിന്റെ ഓണം – ബക്രീദ് ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ട വൃദ്ധദമ്പതികളെ അതേവീട്ടില്‍ത്തന്നെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

രോഗബാധിതരായ ദമ്പതികള്‍ക്ക് ആഹാരം ലഭ്യമാക്കാനും കലക്ടറോടു നിര്‍ദേശിച്ചു. വീട്ടില്‍നിന്ന് ഇറക്കിവിട്ട നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ജപ്തിയുടെ ഭാഗമായി വീട് ലേലത്തില്‍ വെച്ചപ്പോള്‍ വിലയ്ക്കു വാങ്ങിയ അനില്‍കുമാര്‍ എന്ന വ്യക്തി അവർക്ക് മൂന്നു മാസത്തേക്ക് വീട് വിട്ടുകൊടുക്കാന്‍ സമ്മതിച്ചു.

തൃപ്പൂണിത്തുറയിലാണ് ക്ഷയരോഗ ബാധിതരായ വൃദ്ധദമ്പതികളെ ജപ്തിയുടെ പേരിൽ വലിച്ചിഴച്ച് റോഡിലിറക്കി വിട്ടത്. ഏഴു വർഷം മുൻപാണ് ദമ്പതികൾ ഒന്നരലക്ഷം രൂപ വായ്പയെടുത്തത്. അസുഖബാധിതരായതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ ഇവർക്ക് സാധിച്ചില്ല. അതാണ് ജപ്തിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here