പല്ലെക്കെലെ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് ജയം. മഹേന്ദ്ര സിങ് ധോണിയും (45) ഭുവനേശ്വർ കുമാറിന്റെയും (53) ബാറിംഗ് മികവിലാണ് ഇന്ത്യക്ക് ജയം. സ്കോർ: ശ്രീലങ്ക 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 44.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലങ്കന്‍ സ്കോര്‍ മറികടന്നു.
മഴ കാരണം ഇന്ത്യന്‍ വിജയലക്ഷ്യം 47 ഓവറിൽ 231 റൺസായി ചുരുക്കിയിരുന്നു. 15 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 109 എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീടുള്ള ആറ് ഓവറിൽ തുടര്‍ച്ചയായി ഏഴു വിക്കറ്റുകൾ നഷ്ടപ്പെട്ടു. പിന്നീട് ധോണിയും, ഭുവനേശ്വറും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. ധോണി 68 പന്തില്‍ 45 റൺസെടുത്തപ്പോള്‍ ഭുവനേശ്വര്‍ 80 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതമാണ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്,