സുപ്രീംകോടതിവിധി കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഏറ്റ തിരിച്ചടി: മുഖ്യമന്ത്രി

0
115


തിരുവനന്തപുരം: സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമായി അംഗീകരിച്ച സുപ്രീംകോടതിവിധി സ്വാഗതാര്‍ഹമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ നിലപാടിനൊപ്പമായിരുന്നു. എന്നാല്‍ കേസില്‍ കേരളം എടുത്ത നിലപാടിനെ സാധൂകരിക്കുന്നതാണ് കോടതിവിധി. അതിനാല്‍ വിധിയില്‍ കേരള സര്‍ക്കാരിന് പ്രത്യേകം സന്തോഷിക്കാന്‍ അര്‍ഹതയുണ്ട്.

വിധി സ്വകാര്യത കവര്‍ന്നെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. . ഭരണഘടനാബെഞ്ചിന്റെ വിധിയുടെ വെളിച്ചത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here