സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയമനം ചോദ്യം ചെയ്തു; വിവാദ ആള്‍ദൈവം സ്വാമി ഓമിന് 10 ലക്ഷം രൂപ പിഴ

0
1551


ന്യൂഡല്‍ഹി: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വിവാദ ആള്‍ദൈവം സ്വാമി ഓമിന് 10 ലക്ഷം രൂപ പിഴ. സുപ്രീംകോടതിയാണ് 10 ലക്ഷം രൂപ പിഴയിട്ടത്. ജസ്റ്റിസ് ദീപക് മിശ്രയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ബാലിശമാണെന്ന് വ്യക്തമാക്കിയാണ് സ്വാമിക്കും മുകേഷ് ജെയിനും പത്തു ലക്ഷം രൂപ വീതം കോടതി പിഴയിട്ടത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുന്ന കീഴ്‌വഴക്കം ശരിയല്ലെന്നാരോപിച്ചാണ് സ്വാമി ഓം സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടുപേരും ഒരുമാസത്തിനുള്ളില്‍ പിഴ അടക്കണം. ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും കോടതി വ്യക്തമാക്കി.

മുത്തലാഖ് പുരുഷന്മാരുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണന്നും സ്ത്രീകള്‍ക്ക് പുരുഷനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നും പറഞ്ഞ ഓമിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് തല്ലിയിരുന്നു. ഓമിനെ പ്രശസ്തനാക്കിയ ബിഗ് ബോസ് ചിത്രീകരണത്തിനിടെ ഒരു സ്ത്രീയോട് മോശമായി പെരുമാറിയതിന് ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here