ന്യൂഡൽഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണോ എന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്നു വിധി പറയും. സ്വകാര്യത മൗലികാവകാശമല്ലെന്ന് വിവിധ കേസുകളില്‍ സുപ്രീം കോടതി എട്ടംഗ ബെഞ്ചും, ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധി ശരിയാണോയെന്ന് ഒൻപതംഗ ബെഞ്ച് ഇന്ന് വിധി പറയും.
ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറും ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, എസ്.എ.ബോബ്ഡെ, ആർ.കെ.അഗർവാൾ, റോഹിന്റൻ നരിമാൻ, അഭയ് മനോഹർ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷൻ കൗൾ, എസ്.അബ്ദുൽ നസീർ എന്നിവരുമുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്.
മൌലികത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാവാമെന്നുമാണു ഈ കേസില്‍ കേന്ദ്ര സർക്കാർ നിലപാട്. എന്നാല്‍ സ്വകാര്യത മൗലികാവകാശമല്ലാതാവുന്നില്ല എന്നാണു കേരളത്തിന്റെ നിലപാട്. അതേസമയം സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ആധാർ നമ്പർ നിർബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജി പസുപ്രീം കോടതി വിശാല ബെഞ്ചിനു വിട്ടു.