ഹിന്ദു ഹാര്‍ഡ് ലൈനേഴ്സ്  പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നു; ഹാദിയ അഖിലയാകില്ല: രാഹുല്‍ ഈശ്വര്‍

0
5902

ഹാദിയയുടെ അച്ഛന് പിന്നില്‍ ഹിന്ദു  ഹാര്‍ഡ് ലൈനേഴ്സ്

പെട്ടെന്നുള്ള പരാതിക്ക് പിന്നില്‍ ആര് എന്നു  പൊലീസ് അന്വേഷിക്കണം 

ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം വിജയിക്കില്ല 
തിരുവനന്തപുരം: ഹിന്ദു ഹാര്‍ഡ് ലൈനേഴ്സ്  തനിക്കെതിരെ നിരന്തരം പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നതായി രാഹുല്‍ ഈശ്വര്‍. ഹാദിയയുടെ അച്ഛന്‍ തനിക്കെതിരെ നല്‍കിയ പരാതിക്ക് പിന്നിലും ഈ ഹിന്ദു ഹാര്ഡ് ലൈനെഴ്സ് ആണെന്ന് രാഹുല്‍ ഈശ്വര്‍ 24 കേരളയോട് പറഞ്ഞു.

എക്സ്ട്രീം ലൈന്‍ ആണ് ഇവര്‍ പിന്തുടരുന്നത്. മുസ്ലിം-ഹിന്ദു വിഭാഗങ്ങളിലെ തീവ്രവിഭാഗങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ തനിക്കെതിരെ നിലകൊള്ളുന്നതായും രാഹുല്‍ ഈശ്വര്‍ പറയുന്നു. ഹാദിയയുടെ വീട്ടുകാരുടെ, പൊലീസിന്റെ അനുമതിയോടെയാണ് ഹാദിയയുടെ വീട്ടില്‍ പോയത്.

ഹാദിയയെ ഹിന്ദു ആക്കി മാറ്റാനോ മുസ്ലിം ആക്കി മാറ്റാനോ തനിക്ക് പദ്ധതിയില്ല. താന്‍ ആരുടേയും മത പ്രചാരകന്‍ അല്ല. വീട്ടില്‍ പോയ സമയത്ത് സ്റ്റിംഗ് ഓപ്പറേഷന്‍ ഒന്നും നടത്തിയില്ല. അനുമതിയോടെയാണ് ഹാദിയയുടെയും, വീട്ടുകാരുടെയും പ്രതികരണങ്ങള്‍ എടുത്തത്.

ഹാദിയയുടെ അച്ഛന്‍റെ പരാതി അറിഞ്ഞപ്പോള്‍ ഡിവൈഎസ്പിയെ വിളിച്ച് അവരുടെ പെട്ടെന്നുള്ള മനം മാറ്റത്തിന്റെ കാരണം കൂടി അന്വേഷിക്കണം എന്നു ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം വളരെ സൌഹാര്‍ദ്ദ അന്തരീക്ഷത്തില്‍ ആ വീട്ടില്‍ ചിലവഴിച്ചിട്ടു പെട്ടെന്ന് പരാതി വന്നപ്പോള്‍ അതിന്റെ കാരണം കൂടി തിരക്കണം എന്നു തോന്നി.

ആ അച്ഛന് സമ്മര്‍ദ്ദം വന്നിട്ടുണ്ട്. മുന്‍പ് ഞാന്‍ പറഞ്ഞ ഹിന്ദു ഹിന്ദു ഹാര്ഡ് ലൈനേഴ്സ് ആണ് പൊടുന്നനെയുള്ള ഈ പൊലീസ് കേസിന് പിന്നില്‍. എന്ത് വകുപ്പ് പ്രകാരം കേസ് എടുക്കും എന്നാണു ഞാന്‍ ആലോചിക്കുന്നത്. കാരണം അവരുടെ അനുമതിയോടെ വീട്ടില്‍ കയറി. അവരുടെ അനുമതിയോടെ വീഡിയോ ഷൂട്ട്‌ ചെയ്തു.

അതിനു പിന്നീട് പരാതിയും കേസും നല്‍കുന്നതില്‍ എന്ത് കാര്യം എന്നാണു ഞാന്‍ ആലോചിക്കുന്നത്. എന്നോടു ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ജഡ്ജിക്ക് മുന്നിലും പറയില്ലേ? അപ്പോള്‍ ഈ ഹാര്‍ഡ് ലൈനെഴ്സ് എന്ത് ചെയ്യും. രാഹുല്‍ ഈശ്വറിന്റെ നേരെ കൊലവിളി ഉയര്‍ത്തുമോ? രാഹുല്‍ ഈശ്വര്‍ അല്ലല്ലോ പ്രശ്നങ്ങള്‍ക്ക് കാരണം.

ഹാദിയ വീണ്ടും അഖിലയാകാനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നില്ല. ഹാദിയയെ അഖിലയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ അവര്‍ വിജയിക്കുന്നില്ല. ഞാന്‍ ആരുടേയും ഖര്‍ വാപസിയുടെ ആള്‍ അല്ല. എന്നെ ആ രീതിയില്‍ മുദ്ര കുത്തേണ്ട ആവശ്യവും ഇല്ല.

മുസ്ലിംങ്ങള്‍ ഇല്ലാത്ത ഇന്ത്യ വേണം എന്ന ഒരു പ്രസ്താവന വന്നപ്പോള്‍ ഞാന്‍ പരാതി നല്‍കിയിരുന്നു. അപ്പോഴും ഈ ഹിന്ദു  ഹാര്ഡ് ലൈനേഴ്സ് തനിക്കെതിരെ തിരിഞ്ഞു. അന്ന് ഞാന്‍ പറഞ്ഞു. എ.പി.ജെ.അബ്ദുള്‍കലാം ഇല്ലാത്ത രാജ്യം എന്നു ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ? റസൂല്‍ പൂക്കുറ്റിയില്ലാത്ത കേരളം എന്നു പറഞ്ഞാലോ? അതാണ്‌ അന്ന് ആ പ്രസ്താവനക്കെതിരെ ഞാന്‍ രംഗത്ത് വന്നത്.

ഇന്ത്യയെ സ്നേഹിക്കുന്ന ഒട്ടുവളരെ മുസ്ലിംങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഇതെല്ലാം നമ്മള്‍ കണക്കില്‍ എടുക്കണം. രാഹുല്‍ ഈശ്വര്‍ പറയുന്നു. ഹിന്ദു ആണെങ്കിലും മുസ്ലിം ആണെങ്കിലും തീവ്രവാദം ആണ് പ്രശ്നം. ഒരു സമുദായത്തിനും തീവ്രസ്വരക്കാര്‍ ഗുണം ചെയ്യില്ല. രാഹുല്‍ ഈശ്വര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here