200 രൂപ നോട്ട് നാളെ മുതല്‍

0
51


സാധാരണക്കാര്‍ക്ക് ആശ്വാസമായി പുതിയ 200 രൂപ നോട്ട് നാളെ മുതല്‍ പുറത്തിറങ്ങും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നോട്ടു നിരോധനത്തിനുശേഷം അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും നോട്ടുക്ഷാമം രൂക്ഷമായിരുന്നു.

ഇതുപരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പുതിയനോട്ട് പുറത്തിറക്കുന്നത്.

ഇളം മഞ്ഞനിറത്തിലുള്ള നോട്ടിന്റെ ഒരുഭാഗത്തെ നടുവിലായി മഹാത്മാ ഗാന്ധിയുടെ ചിത്രവും തൊട്ടടുത്തായി 200 എന്നും അച്ഛടിച്ചിട്ടുമുണ്ട്. മറുഭാഗത്ത് സ്വച്ഛ് ഭാരത് ചിഹ്നവും സാഞ്ചി സ്തൂപവുമാണ്.

നോട്ടിന്റെ മുന്‍ഭാഗം ദേവനാഗരിയിലും അക്കത്തിലും 200 എന്ന് എഴുതിയിരിക്കും. നടുവിലായി മഹാത്മഗാന്ധിയുടെ പോര്‍ട്രെയിറ്റ്. നോട്ട് തിരിക്കുമ്പോള്‍ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡ് കാണാന്‍ കഴിയും. ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ് ഉണ്ടായിരിക്കും. മുന്‍വശത്ത് അശോക ചക്രത്തിന്റെ എംബ്ലം. കണ്ണ് കാണാത്തവര്‍ക്ക് കണ്ടുപിടിക്കാനായി അടയാളവും കൊടുത്തിട്ടുണ്ട്.

നോട്ടിന്റെ പിന്‍ഭാഗം ഇടതുഭാഗത്തായി നോട്ട് അച്ചടിച്ച വര്‍ഷം ഉണ്ടായിരിക്കും. സ്വച്ഛ് ഭാരത് ലോഗോയോടൊപ്പം മുദ്രാവാക്യം ഉണ്ടാവും. വിവിധ ഭാഷകളിലായി 200 രൂപ എന്ന് എഴുതിയിരിക്കും. ദേവനാഗിരി ലിപിയില്‍ 200 എന്ന് എഴുതിയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here