ബ്രിസ്ബൈന്‍: അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയയിലെ കല്‍ക്കരി ഖനന പ്രോജക്ടിനെതിരെ ഉയര്‍ന്ന രണ്ടു ഹര്‍ജികള്‍ ബ്രിസ്ബെനിലെ ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകിയതിനെ ചോദ്യം ചെയ്ത് ഓസ്ട്രേലിയൻ കൺസർവേഷൻ ഫൗണ്ടേഷൻനല്കിയ പരാതിയും, ഭൂ ഉടമ അഡ്രിയാന്‍ ബുറെഗുബ്ബ നല്കിയ ഹര്‍ജിയുമാണ് കോടതി തള്ളിക്കളഞ്ഞത്.
അദാനിയുടെ 16.5 ബില്ല്യൻ ഡോളറിന്റെ കല്‍ക്കരി പ്രൊജക്ടിനെതിരെ ഉയര്‍ന്ന പരാതികളാണ് ഫെഡറല്‍ കോടതി തള്ളിക്കളഞ്ഞത്. അദാനിയുടെ കമ്പനിക്കെതിരെ ഉയര്‍ന്ന വഞ്ചനാക്കുറ്റവും കഴിഞ്ഞ ഓഗസ്റ്റ് 22 ന് റവന്യൂ ഇന്റലിജന്‍സ് തള്ളിക്കളഞ്ഞിരുന്നു.
ഓസ്ട്രേലിയന്‍ കോടതി വിധികള്‍ തങ്ങളുടെ കല്‍ക്കരി ഖനന പ്രോജക്ടിനെ ശക്തിപ്പെടുത്തുമെന്ന് അദാനി കോടതി വിധിക്ക് ശേഷം പ്രതികരിച്ചു. പരാതികളില്‍ കുടുങ്ങി ഓസ്ട്രേലിയന്‍ പദ്ധതി നീണ്ടുപോയാല്‍ നേരിട്ടും അല്ലാതെയുള്ള 10000 ത്തോളം തൊഴില്‍ സാധ്യതകകളെയാണ് ബാധിക്കുക. അദാനി ഗ്രൂപ്പിന്റെ ഓസ്ട്രേലിയന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജയകുമാര്‍ ജനകരാജ് പറയുന്നു.
അദാനിയുടെ കല്‍ക്കരി ഖനന പ്രോജക്ടിനെതിരെ ഒട്ടനവധിപാരിസ്ഥിതിക പരാതികള്‍ ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. മിക്കതും പ്രാദേശിക തലത്തിലെ പരാതികളാണ്. പ്രധാന ബാങ്കുകളും പദ്ധതിക്ക് ഫണ്ട് നല്കാന് വിസമ്മതിക്കുന്നുണ്ട്. ജർമനിയിലെ ഡച്ച് ബാങ്ക്, കോമൺവെൽത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ തുടങ്ങിയ ചില പ്രധാന ബാങ്കുകൾ വിവാദ കൽക്കരി പദ്ധതിയുമായി വിയോജിച്ചിരുന്നു.