ആരോഗ്യവകുപ്പില്‍ 531 പേരെ കൂട്ടത്തോടെ സ്ഥലംമാറ്റി

0
53
Stethoscope on diploma in Latin. Selective focus, subdued lighting

531 ഗ്രേഡ് 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ആരോഗ്യവരുപ്പില്‍ നിന്നും കൂട്ടസ്ഥലമാറ്റം ചെയ്തു. ഇന്ന് തന്നെ 425 പേരാണ് ജോലിയില്‍ നിന്ന് ഒഴിവാകുന്നത്. ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും ഇവര്‍ക്കെല്ലാം പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക.

ഈ ഒഴിവാക്കലിലോടെ ഇവര്‍ക്ക് ഓണം അലവന്‍സുകള്‍ പോലും നിഷേധിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്. അടുത്ത രണ്ടാഴ്ചയോളം ഇവരുടെ സേവനം ലഭിക്കാതെ വരുന്ന സാഹചര്യവും സംജാതമാകും. കരട് പട്ടിക തയാറാക്കി മെയ് മാസമാണ് സാധാരണയായി സ്ഥലം മാറ്റം നടത്താറുള്ളത്.

എന്നാല്‍ ഇപ്രാവശ്യത്തെ സ്ഥലം മാറ്റം അപ്പീല്‍ പോലും നല്‍കാന്‍ അവസരം നല്‍കാതെയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഓണക്കാലത്ത് സ്ഥലമാറ്റം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here