ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പ് ; പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍

0
64


ഗ്ലാസ്‌ഗോ: പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. . ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു അവസാന നാലില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്‌കോര്‍ 21-14, 21-9. സെമിയില്‍ ജൂനിയര്‍ ലോകചാമ്പ്യ ചെന്‍ യുഫിയാണ് സിന്ധുവിന്റെ എതിരാളി.

സെമിയില്‍ കടന്നതോടെ സിന്ധു വെങ്കലമെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സെമിയില്‍ തോറ്റാലും സിന്ധുവിന് മെഡല്‍ ലഭിക്കും. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം മെഡലിന് അര്‍ഹത നേടിയിരിക്കുകയാണ് ഈ തെലങ്കാന താരം. നേരത്തെ 2013, 14 വര്‍ഷങ്ങളില്‍ സിന്ധു തുടര്‍ച്ചയായി വെങ്കല മെഡല്‍ നേടിയിരുന്നു.

നേരത്തെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-14, 21-18.

LEAVE A REPLY

Please enter your comment!
Please enter your name here