ഇന്‍ഫോസിസില്‍ നിന്നു സിക്ക ‘കൂടുമാറിയത്’ എച്ച്.പി.ഇ യിലേക്ക്

0
83

ടെക് ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ഇന്‍ഫോസിസിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്നു വിശാല്‍ സിക്ക പടിയിറങ്ങിയത്. എന്നാല്‍ അവിടെ നിന്നിറങ്ങി ഒരാഴ്ച പിന്നിടുംമുമ്പെ ആഗോള ഐടി കമ്പനിയായ ഹാവ്ലെറ്റ് പാക്കാര്‍ഡ് എന്റര്‍ പ്രൈസസില്‍ ചീഫ് ടെക്നോളജി ഓഫീസറായി അദ്ദേഹം സ്ഥാനമേറ്റിരിക്കുകയാണ്.

എച്ച്.പി.ഇയുടെ സി.ടി.ഒ ആയ മാര്‍ട്ടിന്‍ ഫിങ്ക് കഴിഞ്ഞ വര്‍ഷമാണ് സ്ഥാനമൊഴിഞ്ഞത്. ഇതുവരെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ സ്ഥാനത്താണ് സിക്ക എത്തുന്നത്. ഹാവ്ലെറ്റ് പാക്കാര്‍ഡ് എന്ന അമേരിക്കന്‍ കമ്പനി 2015ല്‍ വിഭജിച്ചാണ് എച്ച്പിഇ സ്ഥാപിച്ചത്.

ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും ഒരുപോലെ കൈകാര്യം ചെയ്യുന്ന സ്ഥാപനം പേഴ്സണല്‍ കമ്പ്യൂട്ടറും പ്രിന്ററുമാണ് പ്രധാനമായും വില്‍ക്കുന്നത്. രണ്ട് ലക്ഷത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങിയ ശേഷം എന്താണ് അദ്ദേഹത്തിന്റെ നീക്കം എന്തെന്ന് ഏവരും ഉറ്റുനോക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു ചുമതലയേല്‍ക്കല്‍.

LEAVE A REPLY

Please enter your comment!
Please enter your name here