ഓണത്തിന്റെ വരവ് അറിയിച്ച് ഇന്നു അത്തം; കേരളത്തില്‍ പൂവിളികള്‍ മുഴങ്ങും

0
337


തിരുവനന്തപുരം: ഓണത്തിന്റെ വരവ് അറിയിച്ച് ഇന്നു അത്തം തുടങ്ങി. ഇന്നു മുതല്‍ പൂവിളികള്‍ കേരളത്തില്‍ ഉയര്‍ന്നു തുടങ്ങും. അത്തം തുടങ്ങി പത്തിന് ഓണം എന്നാണ് പഴമൊഴി. കണക്കുകള്‍ അങ്ങിനെയാണ്. ഇക്കുറി അതിനു മാറ്റമുണ്ട്. അത്തം കഴിഞ്ഞു പതിനൊന്നാം നാളാണ് ഓണം.

പൂരാടം രണ്ടു ദിവസങ്ങളിലായാണ് വരുന്നത്. അതുകൊണ്ട് ഓണം ഒരു നാള്‍ അപ്പുറത്തേക്ക് നീണ്ടു. .പൂക്കളമിടലാണ് ഇനി കുട്ടികളുടെ വിനോദങ്ങളില്‍ ഒന്ന്. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങി പൊതുനിരത്തുകള്‍ വരെ പൂക്കളങ്ങള്‍ക്ക് വേദിയാകുന്നു. ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here