കൈക്കൂലി; സാംസങ് മേധാവിക്ക് 5 വര്‍ഷം തടവ്

0
73

സാംസങില്‍ അനധികൃതമായി അധികാരം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് കൈക്കൂലി കൊടുത്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സാംസങ് മേധാവി ജെ വൈ ലീക്കിനു അഞ്ച് വര്‍ഷം തടവ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജെന്‍ ഹെയുടെ ഇംപീച്ച്‌മെന്റിനു വരെ കാരണമായ കേസിലാണ് ലോകത്തെ പ്രമുഖ കമ്പനിയുടെ മേധാവിയും ജയിലിലെത്തുന്നത്.

ലീക്ക് 12 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളും സര്‍ക്കാര്‍ അധികാരികളും തമ്മിലെ അവിഹിത ബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു.

ദക്ഷിണ കൊറിയയിലെ വന്‍കിട കമ്പനികളെ സംബന്ധിച്ചടുത്തോളം നിര്‍ണായകമായിരുന്നു വെള്ളിയാഴ്ചയിലെ വിധി. നേരത്തെ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളില്ലാതെയുള്ള സാംസങ് മേധാവിയുടെ ജയില്‍ ജീവതം വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here