കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജീന്‍സ്, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വിലക്ക്

0
76

കോളേജ് വിദ്യാര്‍ത്ഥികള്‍ ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ജാര്‍ഖണ്ഡിലെ നിലമ്ബര്‍ പിതാംബര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള വനിതാ കോളേജായ യോധ് സിങ് നാംധാരി വിമന്‍സ് കോളേജാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രസ്‌കോഡ് കൊണ്ടുവരുന്ന ആദ്യത്തെ എന്‍പിയു കോളജാണ് തങ്കളുടേതെന്ന് അധികൃതര്‍ വ്യക്തമാക്കി. യുണിഫോം വരുന്നതോടെ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ സമത്വബോധം വളര്‍ന്നുവരുമെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ പാവപ്പെട്ടവന്‍, പണക്കാരന്‍, നഗരവാസി, ഗ്രാമവാസി തുടങ്ങിയ വേര്‍തിരിവുകള്‍ ഉണ്ടാകില്ലെന്നും സമത്വം ഉടലെടുക്കുമെന്നുമാണ് കോളേജ് അധികൃതരുടെ കണക്കുകൂട്ടല്‍.

വിദ്യാര്‍ത്ഥികള്‍ ഫ്രീ വൈഫൈ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ക്യാപസിനകത്ത് മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here