ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച യൂറോപ്യൻ ഫുട്ബോളർ; നേട്ടം മൂന്നാം തവണ

0
94


മൊണാക്കോ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വർഷത്തെ മികച്ച യൂറോപ്യൻ ഫുട്ബോളർ. ലയണൽ മെസ്സി, ബുഫൺ എന്നിവരെ പിന്തള്ളിയാണു റൊണാൾഡോ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്, ഇത് മൂന്നാം തവണയാണ് റൊണാൾഡോ യൂറോപ്പിലെ മികച്ച താരമായത്.

മെസ്സി രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. റൊണാൾഡോയുടെ മികവിൽ റയൽ തുർച്ചയായി രണ്ടാംതവണ ചാംപ്യൻസ് ലീഗ് കിരീടം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുമായി റൊണാൾഡോ ആയിരുന്നു ടോപ്സ്കോറർ. യുവേഫക്ക് കീഴിലുള്ള 80 പരിശീലകരും യൂറോപ്യൻ സ്പോർട്സ് മീഡിയയിലെ 55 പത്രപ്രവർത്തരുമടങ്ങുന്ന പാനലാണ് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.

സാധ്യതകള്‍ ഏറെയും റൊണാള്‍ഡോയ്ക്കായിരുന്നു. ഒടുവില്‍ റൊണാള്‍ഡോയ്ക്ക് തന്നെ നറുക്ക് വീഴുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here