ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്

0
114


തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. ഓണത്തിന്റെ വിളംബരമാകുന്ന അത്തം ഘോഷയാത്രയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. . രാവിലെ ഒന്‍പതുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്തച്ചമയ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

ഹില്‍ പാലസ് അങ്കണത്തില്‍ നിന്നും അത്ത പതാക ഏറ്റുവാങ്ങും. അവിടെ നിന്നും ആഘോഷ പൂര്‍വം അത്തം നഗറായ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് എത്തിച്ച് പതാക ഉയര്‍ത്തും.

നിരവധി നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും സാംസ്‌കാരിക പൈതൃകം ഉണര്‍ത്തുന്ന കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. നഗരം ചുറ്റിയുള്ള ഘോഷയാത്ര രണ്ട് മണിയോടെ അത്തം നഗറില്‍ അവസാനിക്കും. നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങളെല്ലാം ഇന്നലെ പൂര്‍ത്തിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here