കൊൽക്കത്ത∙ മുത്തലാഖിനെ സുപ്രീംകോടതിയിലേക്ക് വലിച്ചിഴച്ച ഇസ്രത് ജഹാനു നേരെ ‘ഭ്രഷ്ട്’ എന്നു വാര്‍ത്ത. തനിക്ക് മുസ്ലിം സമൂഹത്തി;ല്‍ നിന്നാണ് ബ്രഷ്ടു വന്നത് എന്നാണ് ഇസ്രത്ത് ജഹാൻ വെളിപ്പെടുത്തിയത്.
ഷെയറാ ബാനു,ഗുൽഷൻ പർവീൻ, അഫ്രീൻ റഹ്മാൻ, ആതിയ സബ്രി എന്നീ സ്ത്രീകളാണു മുത്തലാഖിനെതിരെ ഇസ്രത് ജഹാന് ഒപ്പം നിലയുറപ്പിച്ചത്.
സുപ്രീം കോടതി വിധിയോടെ ജീവിതം മാറി മറിഞ്ഞെന്നു ഇശ്രത് ജഹാന് വെളിപ്പെടുത്തുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. . ‘ചീത്ത സ്ത്രീ’ എന്ന തരത്തിലുള്ള വിളികൾ നേരിടേണ്ടി വരുന്നു. പുരുഷൻമാർക്കും ഇസ്ലാമിനും എതിരാണു താനെന്നു ചിലര്‍ പറഞ്ഞുപരത്തുന്ന്ത്.
അയൽക്കാർ ഇപ്പോൾ മിണ്ടുന്നില്ല.ബംഗാളിലെ ഹൗറ സ്വദേശിയാണ് ഇസ്രത്ത് ജഹാന്. 2015 ലാണ് ഇസ്രത്ത് ജഹാനെ ഭര്‍ത്താവ് മുർതസ മൊഴി ചൊല്ലിയത്. മൊബൈല്‍ വഴി വന്ന മൊഴ ചൊല്ലലിനെതിരെയാണ് ഇശ്രത് ജഹാന് കോടതിയെ സമീപിച്ചത്. ഇസ്രത്തിനു മാത്രമല്ല, അവരുടെ വക്കാലത്ത് എടുത്ത അഭിഭാഷക നാസിയ ഇലാഹി ഖാന് എതിരെയും എതിര്‍പ്പ് ഉയരുന്നുണ്ട്.