ഷിനവത്രയ്ക്കെതിരെ തായ് സുപ്രീംകോടതിയുടെ അറസ്റ്റ് വാറണ്ട്

0
48


ബാങ്കോക്ക്: അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആക്ഷേപം നേരിടുന്ന തായ്ലാന്‍ഡ്‌ മുന്‍ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയ്ക്കെതിരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഷിനവത്ര കോടതിയില്‍ ഹാജരാകാത്ത സംഭവത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2014 ലെ സൈനിക അട്ടിമറിയിലൂടെ അധികാരം നഷ്ടപ്പെട്ട ഷിനവത്ര ഒളിവിലാണെന്ന് കരുതുന്നായി സുപ്രീംകോടതി പറഞ്ഞു. ഷിനവത്രയ്ക്ക് അസുഖമാണെന്ന് അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി അത് വിശ്വാസത്തില്‍ എടുത്തില്ല.

അവരുടെ വാദങ്ങള്‍ വിശ്വാസത്തില്‍ എടുക്കാന്‍ തയ്യാറല്ല. കോടതി പറഞ്ഞു. ഷിനവത്ര ഒളിച്ച് താമസിക്കുകയാണെന്ന് ഞങ്ങള്‍ കരുതുന്നു. കോടതി പറഞ്ഞു. സെപ്തംബര്‍ 27 ന് ഞങ്ങള്‍ വിധി പ്രഖ്യാപിക്കും. കോടതി പറഞ്ഞു. ഇതിനകം ഷിനവത്ര രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി പ്രവിത് വോന്‍ഗ് സുവനും പ്രതികരിച്ചു.

അരി സബ് സിഡി കേസില്‍ ഷിനവത്ര കുറ്റക്കാരിയെങ്കില്‍ 10 വര്‍ഷത്തെ തടവ് ഷിനവത്രയ്ക്ക് ലഭിച്ചേക്കും. വിധി വന്നു 30 ദിവസത്തിനുള്ളില്‍ അവര്‍ക്ക് കോടതിയില്‍ അപ്പീല്‍ നല്‍കാം.

LEAVE A REPLY

Please enter your comment!
Please enter your name here