ദേരാ സച്ച സൗദ കലാപം; പഞ്ചാബും ഹരിയാനയും കത്തുന്നു; മരണം 30; പരിക്കേറ്റവരുടെ എണ്ണം 200 കവിയുന്നു

0
93

പഞ്ച്കുല; ∙ദേരാ സച്ച സൗദ നേതാവായ ഗുർമീത് റാം റഹീം സിങ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി.. സംഘർഷത്തിൽ പരുക്കേറ്റവരുടെ എണ്ണം 200 കവിഞ്ഞു. 17 മരണം പഞ്ച്കുലയിലും ഏഴെണ്ണം ചണ്ഡീഗഢിലുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതലയോഗം വിളിച്ചു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

കലാപം ഡൽഹിയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.. കലാപ സാധ്യത പ്രവചിക്കപ്പെട്ടിരിക്കെ സുരക്ഷ ശക്തമായിരിക്കെയുണ്ടായ കലാപം അസാധാരണമായി മാറുന്നു.

ഡൽഹിയിലെ 11 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ദേരാ സച്ച സൗദ പ്രവർത്തകർ അഴിഞ്ഞാട്ടം തുടരുകയാണ്. പൊലീസിന്റെയും അഗ്നിശമന സേനയുടെയും മാധ്യമ പ്രവർത്തകരുടെയും വാഹനങ്ങളും പെട്രോൾ പമ്പുകളും കലാപകാരികൾ അഗ്നിക്കിരയാക്കി. ഗുർമീത് റാം റഹീമിനെ റോഹ്തക് ജയിലിലേക്കു മാറ്റി. അക്രമം വ്യാപിച്ചതിനെ തുടർന്ന് വിമാനം വഴിയാണ് ഇയാളെ ജയിലിലെത്തിച്ചത്.

കോടിക്കണക്കിന് രൂപയുടെ സ്വത്തുകൾ നശിപ്പിച്ച് ഗുർമീത് ഭക്തർ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തിൽ, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി നിർദ്ദേശം നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here