പശുവിനു വേണ്ടി ഉത്തരാഖണ്ഡില്‍ തീര്‍ഥാര്‍ടന ഗ്രാമം ഒരുങ്ങുന്നു

0
61

ദൈവങ്ങള്‍ക്കു വേണ്ടി മാത്രമല്ല, മ്യഗത്തിനു വേണ്ടിയും തീര്‍ഥാര്‍ടന ഗ്രാമം ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലാണ് ഇത്തരത്തിലൊരു ഗോ തീര്‍ഥാര്‍ടന ഗ്രാമം ഒരുങ്ങുന്നത്. ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം ഹരിദ്വാറിലെ കതാര്‍പുരിലാണ് ‘ഗോ തീര്‍ഥ്’ ഒരുക്കുക. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇതിനുവേണ്ട് നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പശുക്കള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനും മേയാനും ഗോക്കളുടെ സുരക്ഷിതത്വത്തിനും വേണ്ടി ഒരിടം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എല്‍.പി ജയ്‌സ്വാള്‍ പറഞ്ഞു. ഇതിനു വേണ്ടി ഈയാഴ്ച മുഖ്യമന്ത്രിയും ചില മന്ത്രിമാരും ആര്‍.എസ്.എസ് ജനറല്‍ ജോയിന്റ് സെക്രട്ടറിമാരായ കൃഷ്ണ ഗോപാലും ദത്താത്രേയ ഹോസബലേയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയില്‍ ഗോ സംരക്ഷണത്തെക്കുറിച്ചും ഗോ മെമ്മോറിയലിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു. ഗോവധത്തിനെതിരെ പ്രതിഷേധിച്ച നിരവധി ഹിന്ദുക്കള്‍ക്ക് ജീവന്‍ വെടിയേണ്ടി വന്ന ഇടമാണ് കതാര്‍പൂരെന്ന് ജയ്‌സ്വാള്‍ വ്യക്തമാക്കി. 1918ല്‍ ഗോവധത്തെ എതിര്‍ത്ത നാലുപേരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുകയും 130 പേരെ കാലാപാനിയിലെ ജയിലിലേക്ക് അയക്കുകയും ചെയ്തു.

ഗോ തീര്‍ഥിന് പുറമെ പശുക്കള്‍ക്ക് വേണ്ടി മെമ്മോറിയല്‍ സ്ഥാപിക്കുമെന്നും പശുമേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെ നിര്‍മാണ പ്രവൃത്തികള്‍ എന്ന് ആരംഭിക്കണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here