പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക്: വിവിധ വകുപ്പുകള്‍ക്കു കൂടരഞ്ഞി പഞ്ചായത്തിന്റെ കത്ത്

0
49

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയില്‍ പാര്‍ക്കുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ക്കു കൂടരഞ്ഞി പഞ്ചായത്ത് കത്തയച്ചു. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണു നടപടി.

പാർക്കിന്റെ രേഖകൾ പുനഃപരിശോധിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. നേരത്തേ, പാർക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിനു ഗുണകരമായ പദ്ധതിയാണെന്നും ഉപസമിതി കണ്ടെത്തിയിരുന്നു.

പാർക്കിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂൺ 11നാണ് പഞ്ചായത്ത് ഉപസമിതി പാർക്ക് സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികളും സെക്രട്ടറിയും ഉൾപ്പെട്ട ഉപസമിതിയുടെ കണ്ടെത്തൽ പാർക്കിന് അനുകൂലമായിരുന്നു.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണു പാർക്കിനു ലൈസൻസ് അനുവദിച്ചത്. വാട്ടർ തീം പാർക്ക് നിർമിച്ചത് കക്കാടംപൊയിലിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here