പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ വിതരണത്തിനായി എത്തിയിട്ടുള്ളൂ. ആര്‍ബിഐ മേഖല ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ബാങ്കുകളിലും മാത്രമാണ് നിലവില്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നത്.
അടുത്ത മാസമേ 200 നോട്ടുകള്‍ പുറത്തിറക്കൂ എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പമാണ് 50 രൂപ നോട്ടും പുറത്തിറക്കിയിരിക്കുന്നത.്
പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ എടിഎമ്മില്‍ മാറ്റം വരുത്തേണ്ടതിനാല്‍ ഇവ എടിഎമ്മില്‍ ലഭിക്കുന്നതിന് കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വരും.