ഫുട്ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് കോടതി തടവുശിക്ഷ വിധിച്ചു

0
79
da Silva Roberto Carlos, Fenerbahce
da Silva Roberto Carlos, Fenerbahce

മക്കള്‍ക്ക് ചിലവ് നല്‍കാത്തതിനെതുടര്‍ന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് കോടതി മൂന്ന് മാസം തടവുശിക്ഷ വിധിച്ചു. മുന്‍ ഭാര്യയില്‍ ഉണ്ടായ രണ്ട് മക്കള്‍ക്ക് ചിലവിന് കൊടുക്കാത്തതിനാലാണ് റോബര്‍ട്ട് കാര്‍ലോസിന് തടവുശിഷ വിധിച്ചത്.

റോബര്‍ടട്ോ കാര്‍ലോസും മുന്‍ ഭാര്യ ബാര്‍ബറ തേളറും തമ്മില്‍ പരിഞ്ഞപ്പോള്‍ മക്കളുടെ ചിലവിനായി കാര്‍ലോസ് 15,148 പൗണ്ട് ചിലവിന് നല്‍കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇത്രയും തുക തനിക്കുകൊടുക്കാനുള്ള സാമ്പത്തികം ഇല്ല എന്ന് കാര്‍ലോസ് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് കോടതി കാര്‍ലോസിന് കോടതി മൂന്നു മാസത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചത്. എന്നാല്‍ ഗഡുക്കളായി തുക അടയ്ക്കാമെന്ന് കാലോസ് പറഞ്ഞെങ്കിലും കോടതി അത് സ്വീകരിച്ചില്ല.

ഇതേസമയം ബാര്‍ബറയുമായി പിരിഞ്ഞ നാല്‍പത്തിനാലുകാരനായ കാര്‍ലോസ് പുതിയ ഭാര്യ മരിയാന ലുക്കോണില്‍ തന്റെ ഒന്‍പതാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്.

2012ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച കാര്‍ലോസ് ലോകം കണ്ട ഏറ്റവും കരുത്തുറ്റ വിംഗ് ബാക്കുകളില്‍ ഒരാളായിരുന്നു. അതുവരെ ബ്രസീലിനുവേണ്ടി 125 മത്സരങ്ങള്‍ കളിക്കുകയും 11 ഗോളുകള്‍ നേടുകയും ചെയ്തു. റയല്‍ മാതഡ്രിഡിനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ കളിച്ചത്. അത്ലറ്റിക്കോ മിനെരിയോ, പാല്‍മെരിസ്, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, ഫെനെര്‍ബാഷെ, കോറിന്ത്യന്‍സ് എന്നിവയ്ക്കുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. പിന്നീട് നിരവധി ക്ലബുകളുടെ പരിശീലകനായി സേവനം അനുഷ്ഠിച്ചു. ഇടയ്ക്ക് ഐ. എസ്. ടീമായ ഡല്‍ഹി ഡയനാമോസിനെയും പരിശീലിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here