ബിബിന്‍ വധക്കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍

0
53


മലപ്പുറം: തിരൂര്‍ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിബിനെ (26) വധിച്ച കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. പോലീസ് ഇവരെ ചോദ്യം ചെയ്യുന്നു. വിവാദമായ കൊടിഞ്ഞി ഫൈസൽ കൊലക്കേസിലെ നാലാംപ്രതിയായിരുന്നു കൊല്ലപ്പെട്ട വിപിന്‍.

2016 നവംബർ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിലെ കൃഷ്‌ണൻ നായർ – പുല്ലാണി മീനാക്ഷി ദമ്പതികളുടെ മകൻ അനിൽകുമാർ എന്ന ഫൈസൽ (32) കൊല്ലപ്പെട്ടത്.

താനൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോയിൽ പോകുന്ന വേളയിലാണ് ഫൈസൽ വെട്ടേറ്റു വെട്ടേറ്റു മരിച്ചത്. ഫൈസൽ കുടുംബസമേതം മതംമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കേസ്.

സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭർത്താവടക്കം എട്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here