മകളെ കാണാന്‍ മഞ്ജു വാര്യര്‍ ദിലീപിന്റെ തറവാട്ടു വീട്ടില്‍ എത്തിയെന്നും, എന്നാല്‍ മീനക്ഷി അമ്മയോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നുമുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇതിന്റെ വാസ്തവവുമായി മഞ്ജുവിന്റെ അടുത്ത വ്യത്തങ്ങള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
പുതിയ ചിത്രമായ ആമിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മഞ്ജു വാരിയര്‍ കൊല്‍ക്കത്തയിലാണെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നാണ് അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മകള്‍ മീനാക്ഷിക്കുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനു വേണ്ടിയാണ് മഞ്ജു വീട്ടിലെത്തിയതെന്നും വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. അതേസമയം ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.