യു.എസില്‍ മനുഷ്യനേക്കാള്‍ പ്രാധാന്യം നായ്ക്കള്‍ക്ക്: മംമ്ത

0
64

അമേരിക്കയിലെ ആളുകള്‍ മനുഷ്യനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് നായ്ക്കള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്കാണെന്ന് മംമ്ത മോഹന്‍ദാസ്. കൊച്ചിയില്‍ തെരുവ് നായ്ക്കളെ ദത്തെടുക്കുന്ന പരിപാടിക്ക് പിന്തുണയുമായി എത്തിയ താരം പറഞ്ഞു.

ചികില്‍സയുടെ ഭാഗമായി അമേരിക്കയില്‍ താമസിക്കുമ്പോഴാണ് മനസിലാക്കിയത്, എല്ലാ വീടുകളിലും വളര്‍ത്ത് മൃഗങ്ങളുണ്ടെന്ന്. എന്ന് വച്ച് മനുഷ്യജീവന് വിലയില്ലെന്നല്ല. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് വരെ വളര്‍ത്ത് മൃഗങ്ങളുണ്ടാകും. അതായിരിക്കും അവരുടെ ഏറ്റവും അടുത്ത സുഹൃത്ത്.

കൊച്ചിയില്‍ നടന്ന തെരുവ് നായ ദത്തെടുക്കല്‍ പരിപാടിയില്‍ പങ്കെടുത്തെങ്കിലും മംമ്ത നായ്ക്കുട്ടിയെ സ്വന്തമാക്കിയില്ല. അമേരിക്കയിലും നാട്ടിലുമായി കഴിയുന്നതിനാല്‍ തനിക്ക് നായ്ക്കളെ നോക്കാന്‍ സമയം കിട്ടില്ലെന്നാണ് താരം പറയുന്നത്.

തെരുവ് നായ്ക്കളെ ദത്തെടുത്ത് പരിശീലിപ്പിച്ച്, വളര്‍ത്ത് മൃഗങ്ങളാക്കി മാറ്റാനാകുമെന്ന് താരം പറഞ്ഞു. വിദേശങ്ങളില്‍ തെരുവ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കി പലതരം സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ തെരുവ് നായ ആക്രമണവും പേവിഷബാധയും

ഒഴിവാക്കാനാകുമെന്നും താരം പറയുന്നു. പണ്ട് കാലത്ത് നമ്മുടെയൊക്കെ വീടുകളിലെല്ലാം നായ്ക്കളും പൂച്ചകളും പശുക്കളും ഉണ്ടായിരുന്നു. കാലക്രമേണ നായ്ക്കളെയും പൂച്ചകളെയും നമ്മള്‍ ഒഴിവാക്കി. അവ തെരുവില്‍ അഭയംതേടി. പെറ്റുപെരുകി. നമ്മള്‍ വലിച്ചെറിയുന്ന മാലിന്യം തിന്നവ വളര്‍ന്നു, നമ്മളെ തന്നെ ആക്രമിക്കുന്ന സ്ഥിതിയായി. ഇതിനൊക്കെയുള്ള പരിഹാരമായി നയാക്കളെ ദത്തെടുക്കല്‍ പരിപാടി മാറണമെന്നും താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here