ലഘുലേഖ വിതരണം: മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

0
78

ലഘുലേഖ വിതരണം ചെയ്ത കേസില്‍ റിമാന്റിലായ മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പറവൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം തളളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ലഘുലേഖ വിതരണം ചെയ്തതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്,

വൃദ്ധരുള്‍പ്പെടെ മുപ്പതോളം പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന മുജാഹിദ് പ്രവര്‍ത്തകരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. മതസ്പര്‍ദ്ധ പ്രചരിപ്പിക്കുന്നതും, മതതീവ്രവാദം വളര്‍ത്തുന്നതുമാണ് ലഘുലേഖയെന്നാണ് ആരോപണം. കസ്റ്റഡിയില്‍ എടുത്ത 39 പേര്‍ക്കെതിരെയും ഐപിസി 153 എ പ്രകാരം കേസെടുത്തിരുന്നു. ഇവരുടെ പരാതിയില്‍ സംഘപരിവാറുകാര്‍ക്കെതിരെയും കേസെടുത്തിരുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here