ലഡാക്കില്‍ റോഡ് നിര്‍മ്മാണം; ഇന്ത്യക്കെതിരെ പരിഹാസവുമായി ചൈന

0
58

ലഡാക്കില്‍ റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ നീക്കം സ്വയം മുഖത്തടിക്കുന്ന പരിപാടിയെന്ന് ചൈന.

പാംഗോങ് തടാകത്തിനും മര്‍സിമിക് ലായ്ക്കും ഇടയില്‍ 20 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് അഭിപ്രായവുമായി രംഗത്ത് എത്തിയത്.

റോഡ് നിലവില്‍ വരികയാണെങ്കില്‍ കിഴക്കന്‍ ലഡാക്കിന്റെ ഉള്‍ഭാഗങ്ങളില്‍ വരെ എത്തിച്ചേരാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും. ഇത്തരത്തില്‍ ഒരു റോഡ് നിര്‍മ്മിച്ചാല്‍ പ്രദേശത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു.

ചൈനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് ഇവിടം. ഡോക്‌ലാമില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തര്‍ക്കത്തിനു വഴിവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here