വിധി കേള്‍ക്കാന്‍ ഗുർമീത് റാം റഹിം സിംഗ് പുറപ്പെട്ടു; ജാഗ്രതയോടെ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍

0
78

ന്യൂഡൽഹി: മാനഭംഗക്കേസില്‍ തന്റെ വിധി കേള്‍ക്കാന്‍ ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗ് പുറപ്പെട്ടു. ഉച്ചകഴിഞ്ഞ് 2.45ന്. ചണ്ഡിഗഡിനു സമീപമുളള പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. നൂറിലധികം കാറുകളുടെ അകമ്പടിയോടെയാണ് റാം റഹിം പുറപ്പെട്ടത്.

പതിനായിരക്കണക്കിനു വരുന്ന അനുയായികളെ തടയാൻ പൊലീസ് വ ജാഗ്രതയാണ് പുലർത്തുന്ന്. വിധി റാം റഹിമിനു പ്രതികൂലമായാൽ കലാപമുണ്ടാകുമെന്ന ഭീതി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുണ്ട്. 15,000 അർധ സൈനികര്‍ സുരക്ഷയ്ക്ക് നിലയുറപ്പിച്ചിട്ടുണ്ട്.

മൂന്നു ദിവസത്തേക്കു മൊബൈൽ ഇന്റർനെറ്റ് സംവിധാനം നിരോധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാണ്. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള 74 ട്രെയിനുകൾ റദ്ദാക്കി. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ രണ്ടു വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിമിനെതിരെ കോടതി നടപടികൾ തുടരുന്നത്.

ഒരു ലക്ഷത്തോളം അനുയായികളാണു റാം റഹിം സിങ്ങിനു പിന്തുണ പ്രഖ്യാപിച്ചു ചണ്ഡിഗഡ് സെക്ടർ 23ലെ പ്രാർഥനാ കേന്ദ്രമായ നാം ചർച്ചാ ഘറിൽ ഇതിനോടകം എത്തിയിരിക്കുന്നത്. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്നു ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.

അക്രമം വന്നാല്‍ അവരെ അക്രമികളെ ജയിലിടാന്‍ താൽക്കാലിക ജയിലുകൾ തയ്യാറാക്കിയിട്ടുണ്ട്. സിർസ, ഹിർസ, പഞ്ച്കുല പ്രദേശത്തെ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകി. സെക്ടർ ഒൻപതിൽ ഇരുസംസ്ഥാനങ്ങളും സംയുക്തമായി കൺട്രോൾറൂം തുറന്നിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here