ഇക്കഴിഞ്ഞ നാലഞ്ചു വര്‍ഷത്തില്‍ എത്ര മനുഷ്യരോട് സ്വകാര്യത എന്ന അവാകാശത്തെ കുറിച്ച് ആധാര്‍ എന്ന അവകാശ ലംഘനത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാന്‍ ശ്രമിചിട്ടുണ്ടാകും എന്ന് എനിക്ക് തന്നെ നിശ്ചയമില്ല.
വീട്ടില്‍ അമ്മയിലും അച്ഛനിലും തുടങ്ങി തഹസില്‍ദാര്‍മാര്‍ പോലുള്ള ഗസറ്റഡ് ഓഫീസര്‍മാരോട് വരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കുടുംബ യോഗങ്ങളിലും PTA മീറ്റിങ്ങുകളിലും സാധ്യമായ ചര്‍ച്ചകളില്‍ ഒക്കെ പലവട്ടം ആവര്‍ത്തിച്ചു അതുതന്നെ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും വിദ്യാഭ്യാസ പദവി ഭേദമെന്യേ സ്വകാര്യത എന്ന അവകാശത്തെ കുറിച്ച് യാതൊരു ബോധവും ഇല്ലാതെ വാ പൊളിചിരുക്കുന്നവരായിരുന്നു ഞാന്‍ കണ്ട 95% പേരും. ആധാര്‍ എന്തോ ജീവിക്കാനുള്ള രേഖയായി കാണുന്നവര്‍ ആയിരുന്നു സാധാരണക്കാര്‍.
സകല ഭരണഘടനാ അവകാശങ്ങളും അട്ടിമറിച്ചു ഫാസിസം വാ പിളര്‍ന്നു നില്ക്കുന്ന ഈ മോഡിക്കാലത്ത് സ്വകാര്യത മൗലീകാവകാശം ആക്കികൊണ്ടുള്ള വിധി നല്കുന്ന ആശ്വാസം ചെറുതല്ല. ഇന്ത്യ ഇപ്പോഴും ഒരു ഭരണഘടനാനുസൃതമായ ജനാധിപത്യ രാജ്യമാണ് എന്ന വലിയ ഓര്‍മ്മപ്പെടുത്തലാണിത്, ചരിത്രമാണിത്.