ആരോഗ്യ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. ബാലാവകാശ കമീഷന് അംഗത്തിന്റെ നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന കോടതിയുടെ വിധി നിലനില്‍ക്കുകയാണ്. ഹൈക്കോടതിയുടെ പരാമര്‍ശം നീക്കിയത് കൊണ്ട് മന്ത്രി കെ.കെ ശൈലജ വിശുദ്ധയാകില്ലെന്നും, മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബാലാവകാശ കമീഷന് നിയമനത്തിന് രണ്ടാം വിജ്ഞാപനം പുറപ്പെടുവിച്ച കാര്യത്തില്‍ സെലക്ഷന് കമ്മിറ്റി ചെയര്പേഴ്സന് കൂടിയായിരുന്ന മന്ത്രിയുടെ ഇടപെടല്‍ ആത്മാര്‍ഥതയില്ലാത്തതാണെന്ന് ഹൈകോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു.
അപേക്ഷ ക്ഷണിക്കുന്നതിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കുറിപ്പിറക്കിയതിന്റെ കാരണം വ്യക്തമല്ലെന്നും സത്യസന്ധമായല്ല മന്ത്രി തീരുമാനമെടുത്തതെന്നു വേണം കരുതാനെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗം ടി.ബി. സുരേഷടക്കം രണ്ടു പേരുടെ നിയമനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. തുടര്‍ന്ന് മന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഡിവിഷന് ബെഞ്ചിന് മുമ്പാകെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഹരജി സമര്‍പ്പിച്ചു.
പിന്നീട് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഹൈകോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശം ഡിവിഷന് ബെഞ്ച് റദ്ദാക്കി.