ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ വിധി ഇന്ന്; ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷ

0
76


ന്യൂഡല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ വിധി ഇന്ന്. 2002ല്‍ പഞ്ച്കുളയിലെ ആശ്രമത്തില്‍ രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. വിധിയുടെ സാഹചര്യത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്.

ബസുകളും, ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 15,000 അര്‍ധ സൈനികരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ സുരക്ഷയ്ക്കു നിയോഗിച്ചിട്ടൂണ്ട്. മൂന്നു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലെ നിരീക്ഷണം ശക്തമാക്കി. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റാം റഹിം സിങ്ങിനു പിന്തുണ പ്രഖ്യാപിച്ചു ഒരു ലക്ഷത്തോളം അനുയായികളാണു ചണ്ഡിഗഡ് സെക്ടര്‍ 23ലെ പ്രാര്‍ഥനാകേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ എത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷിക്കുന്നുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു ലഭിച്ച ഊമക്കത്തിലൂടെയാണു മാനഭംഗം പുറത്തറിഞ്ഞത്.

തുടര്‍ന്നു റാം റഹിം സിങ്ങിനെതിരെ കേസെടുക്കാന്‍ 2002ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ സിബിഐയോട് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും ഗുര്‍മീത് റാം റഹിം സിംഗ് വിചാരണ നേരിടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here