അനധികൃത പണമിടപാട്: ഇറച്ചി വ്യാപാരി മൊയിന്‍ ഖുറേഷി അറസ്റ്റില്‍

0
66

അനധികൃത പണമിടപാടുമായി സംബന്ധിച്ച് പ്രമുഖ ഇറച്ചി വ്യാപാരി മൊയിന്‍ ഖുറേഷി അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് മൊയിന്‍ ഖുറേഷിയെ അറസ്റ്റ് ചെയ്തത്.

ഖുറേഷിയെ ഇന്ന് ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കും. ഹവാല ഇടപാട്, വിദേശത്തെ അനധികൃത സമ്പാദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.

വിദേശത്തുമാത്രം 200 കോടിയേലെറെ രൂപ ഖുറേഷി ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. 2011ലാണ് ഖുറേഷി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍വന്നത്. മകളുടെ ആര്‍ഭാട വിവാഹമാണു ഖുറേഷിയെ അധികൃതരുടെ ശ്രദ്ധയില്‍ എത്തിച്ചത്.

കാന്‍പുരില്‍നിന്നുള്ള ഇറച്ചി വ്യാപാരിയായ മൊയിന്‍ ഖുറേഷിയ്‌ക്കെതിരെ സിബിഐ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമപ്രകാരം അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ദുബായിലേക്കുള്ള യാത്രയ്ക്കിടെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.

സിബിഐ ഡയറക്ടര്‍, മൊയിന്‍ ഖുറേഷിയുടെ സുഹൃത്താണെന്ന് ആരോപണമുയര്‍ന്നിരുന്നു. ആദായനികുതി അടയ്ക്കാതെ ഒളിച്ചുനടക്കുന്നതില്‍ മുന്‍പനാണു മൊയിന്‍ ഖുറേഷി എന്നാണു പറയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here