അന്‍വന്‍ എം.എല്‍.എയുടെ പാര്‍ക്കില്‍ അനധിക്യതമായി പുതിയൊരു ഡാം

0
53

കൂടരഞ്ഞിയിലുള്ള പി.വി അന്‍വന്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ മറ്റൊരു ഡാം കൂടി അനധികൃതമായി നിര്‍മിച്ചതായി പരാതി. വനം വകുപ്പിന്റെയോ മറ്റ് അധിക്യതരുടേതോ അനുമതിയില്ലാതെയാണ് വനത്തിലെ ജലം ഇത്തരത്തില്‍ ഡാമിലേക്ക് കടത്തുന്നത്. നിലവിലെ ഡാം പൊളിച്ച് നീക്കിയാല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാനാണ് ഇത്തരത്തിലുള്ള മറ്റൊരു ഡാം നിര്‍മിച്ചിരിക്കുന്നത്.

ഡാമിനെ കൂടാതെ തിരുവമ്പാടി സ്വദേശിയുടെ പേരില്‍ റിസോര്‍ട്ട് നിര്‍മാണം നടത്തിയതായും റിസോര്‍ട്ടിലേക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് നിര്‍മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.  കഴിഞ്ഞ മാസമായിരുന്നു എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നു വന്നത്.

പരാതി ശരിയാണെന്ന് കണ്ടെത്തിയതടെ ഡാം പൊളിച്ച് നീക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടവും ചെറുകിട ജലസേചന വകുപ്പും മുന്നോട്ട് പോവുന്നതിനിടെയാണ് വീണ്ടും ചെക്ക് ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുന്നത്. അനധികൃത നിര്‍മാണത്തിനെതിരെ സി.പി.ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here