ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടന ചോര്‍ത്തിയെന്ന് വിക്കിലീക്‌സ്

0
88

ഇന്ത്യയിലെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ യുഎസ് ചാരസംഘടന സി.ഐ.എ ചോര്‍ത്തിയാതായി വിക്കിലീക്‌സ്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത്.

ബയോമെട്രിക് കാര്‍ഡ് ആയ ആധാര്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത യു.എസിലെ ക്രോസ് മാച്ച് ടെക്നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്‌കാനിംഗ് സംവിധാനം ക്രോസ് മാച്ച് ടെക്നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചു വ്യക്തിയുടെ സാമ്പത്തിക, സാമൂഹ്യ ഇടപെടലുകളടക്കം നിരീക്ഷിക്കാനാകും. ഇത്രയും വിലപ്പെട്ടതും അതീവസുരക്ഷയുള്ളതുമായ വിവരങ്ങളാണു സിഐഎ ചോര്‍ത്തിയിരിക്കുന്നത്.

അതേസമയം, ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. ആധാറിലെ വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും, വിവരങ്ങള്‍ സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here