കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും മുൻകൂർ ശമ്പളം; തീരുമാനം ചരിത്രത്തിലാദ്യമെന്നു ധനമന്ത്രി

0
79

തിരുവനന്തപുരം: കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കൂടി ഈ ഓണത്തിന് മുൻകൂർ ശമ്പളം. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടിയെന്നു ധനമന്ത്രി തോമസ്‌ ഫെയ്സ് ബുക്ക്‌ പോസ്റ്റില്‍ വിശേഷിപ്പിച്ചു. 250 കോടിയോളം രൂപയാണ് വകയിരുത്തേണ്ടി വരികയെന്നു കണക്കാക്കപ്പെടുന്നു.

ഫുൾടൈം, പാർട് ടൈം കണ്ടിജെന്റ് ജീവനക്കാർ. വർക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പുകളിലെയും എസ്എൽആർ, എൻഎംആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളജുകൾ, പോളിടെക്നിക്കുകളിലെ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ആഗസ്റ്റ് മാസത്തെ ശമ്പളം മുൻകൂറായി നൽകാൻ നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ആനുകൂല്യം ദിവസവേതന, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കു കൂടി ബാധകമാക്കിയാണ് ധനവകുപ്പിന്റെ ഉത്തരവു പുറത്തിറക്കിയത്.

ആഗസ്റ്റ് 25,26,29 തീയതികളിൽ അതതു വകുപ്പുകളിൽ നിന്ന് ഈ ജീവനക്കാർക്കു മുൻകൂർ ശമ്പളം വിതരണം ചെയ്യും. ഏതെങ്കിലും സാഹചര്യത്തിൽ കൈപ്പറ്റുന്ന തുക അധികമായാൽ അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും തിരിച്ചു പിടിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതിനുള്ള സമ്മതപത്രവും ബന്ധപ്പെട്ട ഓഫീസുകളിൽ നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here