കൊല്ലത്ത് വള്ളത്തില്‍ കപ്പലിടിച്ച അപകടം; ആളപായമില്ല

0
67

കൊല്ലത്ത് മത്സബന്ധനത്തിനു പോയ വള്ളത്തില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ ആളപായമില്ല. അപകടത്തില്‍പെട്ട വേളാങ്കണ്ണി എന്ന വള്ളത്തിലുണ്ടായിരുന്ന ആറുപേരെയും പിന്നാലെ വന്ന മറ്റൊരു മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. ചൂണ്ടയിടാന്‍ പോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് ഇവര്‍. കോങ് കോങ് എന്ന വിദേശകപ്പലാണ് ഇടിച്ചത്. തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം.

കപ്പല്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇതിനെ പിടികൂടാന്‍ കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വള്ളം പൂര്‍ണമായി തകര്‍ന്നു. അന്താരാഷട്ര കപ്പല്‍ ചാലിലാണ് അപകടം നടന്നിരിക്കുന്നതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here