ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ദേരാ സച്ചാ സൌദാ നേതാവ് ഗുര്‍മീത് റാം രഹീം സിംഗിന്റെ പെട്ടി ചുമന്ന ഹരിയാന ഡെപ്യൂട്ടി അഡ്വ ജനറലിനെ പുറത്താക്കി. ഔദ്യോഗിക വേഷത്തില്‍ ഗുര്‍മീത് റാം രഹീം സിംഗിന്റെ പെട്ടി ചുമന്ന ഗുര്‍ദാസ് സിങ് സല്വാരയെയാണ് ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.
ഗുര്‍ദാസ് സല്‍വാര പെട്ടി ചുമക്കുന്ന വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. കുറ്റക്കാരനെന്നു വിധിച്ചതിനെ തുടര്‍ന്ന് റാം റഹീംമിനെ ഹെലികോപ്ടറില്‍ ജയിലിലേക്ക് എത്തിക്കുന്ന സമയത്താണ് ഡെപ്യൂട്ടി അഡ്വ ജനറലായ ഗുര്‍ദാസ് സിങ് സല്‍വാര പെട്ടിയുന്തുന്നതായ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
ഗുര്‍മീത് സിങിന്റെ ദത്തു പുത്രിയായ ഹണിപ്രീത് ബാഗുകളും പെട്ടികളും ചുമക്കുമ്പോള്‍ ആണ് ഇവര്‍ക്കൊപ്പമാണ് ഗുര്‍ദാസ് സിങ് സല്വാരയും പെട്ടി ചുമന്നത്.