ഗുര്‍മീത് റാം റഹീം പ്രമുഖ നേതാക്കളുടെയും മന്ത്രിമാരുടെയും ഇഷ്ട ദൈവം; ഫണ്ട് ഒഴുക്ക് എല്ലാ നിയന്ത്രണങ്ങളും മറികടന്ന്

0
109

 

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ നേതാവ് ജയിലിലുള്ള ഗുര്‍മീത് റാം റഹീം പ്രമുഖ നേതാക്കളുടെയും മന്ത്രിമാരുടെയും ഇഷ്ട ദൈവം. വോട്ട് ബാങ്ക് കൂടിയായതിനാല്‍ സര്‍ക്കാര്‍ ഫണ്ടും അനുബന്ധസൌകര്യങ്ങളും റാം റഹീം ഉള്ളിടത്തേക്ക് ഒഴുകിവന്നു. ഈ ഓഗസ്റ്റ് മാസം ഗുര്‍മീതിനു ലഭിച്ചത് 1.12 കോടി രൂപയാണ്.

സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഹരിയാനയിലെ മൂന്നു മന്ത്രിമാര്‍ ദേരാ സച്ചാ നേതാവിന് നല്‍കിയ തുകയാണിത്. ഗുര്‍മീതിന്റെ ജന്മദിനാഘോഷത്തിനും സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്കും വേണ്ടി മാത്രമാണ് ഈ തുക നല്‍കിയത്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് ഈ സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടുള്ളത്.

ഹരിയാന സര്‍ക്കാരില്‍ നിന്ന് ഈ നേതാവിന് ലഭിക്കുന്ന പിന്തുണയുടെ വളരെ ചെറിയ രൂപമാണിത്. ഇങ്ങിനെ എത്രയെത്രെ സംഭാവനകള്‍. ഇത് ഇപ്പോഴത്തെ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. മുന്‍പത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ഈ ആള്‍ദൈവത്തിനെ ദൈവമായി നില നിര്‍ത്താന്‍ ഫണ്ട് അടക്കം ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിയിരുന്നു.

ഇന്നലെ ഡല്‍ഹിയും ഹരിയാനയും കത്തിയപ്പോള്‍ പൊലീസ് നോക്കുകുത്തിയായി മാറിയതിനും ഈ റഹീം സ്വാധീനത്തിനു വലിയ പങ്കുണ്ട്. കാരണം അര്‍ദ്ധ സൈനികവിഭാഗങ്ങളും, പൊലീസും, സൈനിക വിഭാഗങ്ങള്‍ വരെ ഒരുങ്ങി നിന്നിട്ടും രാജ്യത്തെ നാണിപ്പിക്കുന്ന കലാപമാണ്‌ ബലാത്സംഗക്കേസില്‍ കുറ്റക്കാരന്‍ എന്ന് കോടതി വിധിയെഴുതിയ ഗുര്‍മീത് റാം റഹീമിന് വേണ്ടി നടന്നത്.

32 ഓളം പേരാണ് ബലാത്സംഗക്കെസിലെ പ്രതിയായി മാറിയ ഈ ആള്‍ദൈവത്തിനു വേണ്ടി ജീവന്‍ കൊടുത്തത്. നൂറു കണക്കിന് പേര്‍ ഗുരുതര പരുക്കോടെ ആശുപത്രിയില്‍ എത്തി. കത്തിയെരിഞ്ഞ വാഹനങ്ങളുടെ കണക്ക് പൊലീസിന് പോലും വ്യക്തതയില്ല. ഈ ആള്‍ദൈവത്തിന്റെ സ്വത്ത് കണ്ടെത്തി നഷ്ടം നികത്താന്‍ ഹരിയാന-പഞ്ചാബ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

കലാപം നേരിടാന്‍ ഒരുങ്ങുന്നതില്‍ തെറ്റ് പറ്റി എന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ തുറന്നു സമ്മതിക്കുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വരെ കലാപം വ്യാപിക്കുന്ന സ്ഥിതി വന്നു. എല്ലാം ഗുര്‍മീത് റാം റഹീമിന് വേണ്ടി. ഇദ്ദേഹം ബലാത്സംഗക്കേസില്‍ കുറ്റക്കാരന്‍ എന്ന് സിബിഐ കോടതി വിധി പറഞ്ഞതിനാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here