ഗുര്‍മീത് റാം റഹീം സിംഗിന്റെ അനുയായികള്‍ നടത്തുന്ന കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതി

0
88


ന്യൂഡല്‍ഹി: ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ അനുയായികള്‍ നടത്തുന്ന കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതി. അക്രമത്തെയും പൊതുമുതല്‍ നശിപ്പിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ വ്യക്തമാക്കി. കോടതി വിധിയെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങള്‍ സംയമനം പാലിക്കണം. രാഷ്ട്രപതി അഭ്യര്‍ഥിച്ചു. ,

കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിട്ടുതരണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. അനന്തര നടപടികള്‍ തുടര്‍ന്ന് സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here