ഛണ്ഡീഗഡ്: ഗുർമീത് റാം റഹീം സിംഗിന്റെ ബലാത്സംഗക്കേസ് ഇല്ലാതാക്കാന്‍ തനിക്ക് വളരെയധികം സമ്മർദ്ദമുണ്ടായിരുന്നെന്നാണ് മുൻ സി.ബി.ഐ ജോയിന്റ് ഡയറക്ടർ മുലിഞ്ജ നാരായണൻ. എന്നാൽ സമ്മർദ്ദങ്ങൾ അതിജീവിച്ച് അന്വേഷണം മുന്നോട്ട് കൊണ്ട് പോയത് തങ്ങള്‍ പിന്തുടര്‍ന്ന തന്ത്രങ്ങളുടെ വിജയമായി മുലിഞ്ജ വിലയിരുത്തുന്നു.
ചില സമയങ്ങളിൽ ഞങ്ങൾ വിജയം നേടി, ചില അവസരങ്ങളില്‍ പരാജയപ്പെട്ടു. എത്ര ഉന്നതനായാലും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാനാകില്ല. മുലിഞ്ജ നാരായണൻ പറയുന്നു. സെപ്തംബറിൽ ഹരിയാന ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറിയപ്പോൾ സിബിഐ ഡിഐജി ആയിരുന്നു മുലിഞ്ജ നാരായണൻ.
മുതിര്‍ന്ന ഉദ്യോഗസ്ഥൻ തന്നെ സമീപിച്ച് കേസ് അവസാനിപ്പിക്കാന്‍ പറഞ്ഞു. ഒട്ടേറെ രാഷ്ട്രീയക്കാരും ബിസിനസുകാരും സി.ബി.ഐ ആസ്ഥാനത്തെത്തി സമ്മർദം ചെലുത്തി. മുലിഞ്ജ ആരോപിക്കുന്നു