ഗുർമീത് റാം റഹീം സിംഗിന്റെ അനുയായികള്‍ നടത്തുന്ന ആക്രമങ്ങളില്‍ ആശങ്ക; മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0
118


തിരുവനന്തപുരം: ദേരാ സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്റെ അനുയായികള്‍ നടത്തുന്ന ആക്രമങ്ങളില്‍ ആശങ്കയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളില്‍ ഒട്ടേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. . ഇവിടങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെ ഭീതിയിലാണ്. അക്രമം നടക്കുന്നപ്രദേശങ്ങളിൽ നിന്ന് ഒട്ടേറെ മലയാളികൾ തന്നെ വിളിക്കുന്നുണ്ട്. അവരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നാണു പറയുന്നത്. കത്തില്‍ മുഖ്യമന്ത്രി പറയുന്നു.

ഗുർമീത് റാം റഹീം സിങ്ങിനെ വളർത്തി വലുതാക്കിയതിനു പിന്നിൽ ഹരിയാനയിലെ ബിജെപി സർക്കാരിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ആരോപിച്ചു. സംഭവത്തെ അപലപിച്ച യെച്ചൂരി ജനങ്ങൾ ശാന്തരാകണമെന്നും ആഹ്വാനം ചെയ്തു. കലാപം തടയാൻ നടപടികളെടുക്കണമെന്ന് ഹരിയാന സർക്കാരിനോടും പ്രധാനമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമം തടയുന്നതിനുള്ള കൂടിയാലോചനയ്ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതലയോഗം വിളിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here