ചത്ത പശുക്കളെ വിറ്റ ബി.ജെ.പി നേതാവ് അറസ്റ്റില്‍

0
74

ചത്ത പശുക്കളെ കശാപ്പുകാര്‍ക്ക് വിറ്റ ബി.ജെ.പി നേതാവ് അറസ്റ്റില്‍. പശുവിന്റെ എല്ലും തോലുമുള്‍പ്പടെ വില്‍പ്പന നടത്തിയതാണ് ബി.ജെ.പി നേതാവ് ഹരീഷ് വര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢിലാണ് സംഭവം.

കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമത്തിലെ 4,6 വകുപ്പുകള്‍ പ്രകാരവും മൃഗങ്ങളോടുള്ള ക്രുരത തടയുന്നതിനുള്ള നിയമത്തിലെ 11ാം വകുപ്പ് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുരഗ് ജില്ലയിലാണ് ഭാര്യ ലക്ഷ്മി വര്‍മ്മക്കൊപ്പം ഇയാള്‍ ഗോശാല നടത്തതിയിരുന്നത്.

പശുക്കളെ സംരക്ഷിക്കുന്ന സമിതിയായ ഗൗ സേവാ അയോഗ് വര്‍മ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍മ്മയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ അന്വേഷണങ്ങളില്‍ നിന്നു മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here