ജയിലില്‍ ഗുര്‍മീതിനു പ്രത്യേക പരിഗണനകള്‍ നല്‍കുന്നില്ല; ജയില്‍ ഡി.ജി

0
74

പീഡനക്കേസില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീം സിങിന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കുന്നില്ലെന്ന് ഹരിയാന ജയില്‍ ഡിജി കെപി സിങ്. പോലീസ് ഗസ്റ്റ് ഹൗസിലല്ല, ഹരിയാനയിലെ സുനൈറ ജയിലിലാണ് രാം റഹീം ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഹീമിന് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നുവെന്ന തരത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വിശദീകരണവുമായി ജയില്‍ ഡിജി രംഗത്ത് എത്തിയിരിക്കുന്നത്.

എല്ലാ തടവുപുള്ളികള്‍ക്കും അനുവദിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ രാം റഹീമിനും നല്‍കിയിട്ടുള്ളൂ എന്നും, എ.സി സൗകര്യമുള്ള സെല്ലുകള്‍ നല്‍കിയെന്നും സെല്ലില്‍ സഹായിയെ നിര്‍ത്തിയിരിക്കുന്നുവെന്നും തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗ കേസില്‍ ഇന്നലെയാണ് പ്രത്യേക സിബിഐ കോടതി റാം റഹീമിനെ കുറ്റക്കാരനായി വിധിച്ചത്. റോഹ്തഗില്‍ ഒരു പോലീസ് ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലായി മാറ്റിയാണ് ആദ്യം റഹീമിനെ താമസിപ്പിച്ചത്. വൈകുന്നേരത്തോടെ മാത്രമാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here