ജീവനക്കാരന്‍ തലകറങ്ങി വീണു; വിമാനം അടിയന്തിരമായി ഇറക്കി

0
71

ജീവനക്കാരന്‍ തലകറങ്ങി വീണു. ഖത്തര്‍ എയര്‍വെയ്സ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്തു. ദോഹയില്‍ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സിന്റെ ക്യുആര്‍ 964 എന്ന വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമാണ് വിമാനം പറന്നുയര്‍ന്നതിന് ശേഷം തലകറങ്ങി വീണത്.

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഇയാളെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദില്‍ നിന്ന് വിമാനം പിന്നീട് ഇന്ന് പുലര്‍ച്ച മൂന്നു മണിയോടെ ബാലിയിലേക്ക് പറന്നു. 240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here