ദേരാ സച്ചാ തലവന്‍ റാം റഹീമിന്റെ ജയിലിലെ വാസം ഇങ്ങിനെ!

0
122

ചണ്ഡിഗഡ്: ദേരാ സച്ചാ സൗദാ തലവന്‍ റാം റഹീമിന് ജയിലില്‍ വിവിഐപി പരിഗണന. പ്രത്യേക സെല്ലിലാണ് റാം റഹിം കഴിയുന്നത്. സെല്ലില്‍ ഒരാള്‍ മാത്രം. കുടിക്കാന്‍ കുപ്പി വെള്ളം. ജയലില്‍ സഹായി വേറെയും. നിലവില്‍ റോഹ്തക് ജയിലിലാണ് ഉള്ളത്. ശിക്ഷ വരും വരെ ഈ ജയിലില്‍ ആകും വാസം. ജയിലിലെക്കുള്ള യാത്രയും ഹെലികോപ്റ്ററില്‍ ആയിരുന്നു.

റോഡ്‌ മാര്‍ഗം എത്തിക്കാന്‍ കഴിയാതിരുന്നതിനാലാണ് വ്യോമോമാര്‍ഗം എത്തിച്ചത്. ദേരാ സച്ചാ സൗദാ അനുയായികള്‍ അക്രമം അഴിച്ചു വിട്ടതിനാലാണ് റോഡ്‌ മാര്‍ഗമുള്ള യാത്ര ഒഴിവാക്കിയത്. ജയിലില്‍ ആകുന്നതിനു മുന്‍പുള്ള യാത്രയും രാജകീയമായിരുന്നു. 200 കാറുകളുടെ അകമ്പടിയോടെയാണ് സിര്‍സയില്‍ നിന്ന് പഞ്ച്കുലയുള്ള പ്രത്യേക സിബിഐ കോടതിയിലേക്ക് ഇയാള്‍ എത്തിയത്. പക്ഷേ വഴി വക്കില്‍ നിന്നും പോലീസ് കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടിരുന്നു.

ആ വാഹനവ്യൂഹമാണ് പഞ്ച്കുലയിലെ പ്രത്യേക കോടതിയില്‍ എത്തുമ്പോള്‍ വെറും രണ്ടു കാറുകള്‍ ആയി  ചുരുങ്ങിയത്. എന്നിട്ടും സുരക്ഷ പാളി. അക്രമം ദേരാ സച്ചാ ടീം ഏറ്റെടുക്കുകയും പോലീസ്-അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ നോക്കുകുത്തിയായി മാറുകയും ചെയ്തു.

ഇനി ദേരാ സച്ചാ തലവന്‍ ജയിലില്‍ നിന്നും പുറത്തുപോകുന്നില്ലാ എന്ന കാര്യം പോലീസ് ഉറപ്പിക്കുന്നു. കാരണം കേരളത്തിലെ സിനിമാ പ്രമുഖന്‍ ദിലീപിനെ ഹാജരാക്കും പോലെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ദേരാ സച്ചാ തലവനെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here