ന്യൂഡല്‍ഹി: ദേരാ സച്ചാ ആസ്ഥാനമായ സിര്‍സയിലും, സിബിഐ പ്രത്യേക കോടതി സ്ഥിതി ചെയ്യുന്ന പഞ്ച്കുലയിലും സുരക്ഷ സൈന്യം ഏറ്റെടുത്തു. ദേരാ സച്ചാ തലവന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നു കലാപം വ്യാപിക്കുകയും 32 പേര് രക്തസാക്ഷികള്‍ ആകുകയും ചെയ്തത്തിന്റെ പശ്ചാത്തലത്തിലാണ് സൈന്യം സുരക്ഷ ഏറ്റെടുക്കുന്നത്.
സ്ഥിതിഗതികള്‍ സ്ഫോടനാത്മകമായെങ്കിലും ഇപ്പോള്‍ സ്ഥിതി നിയന്ത്രണാധീനമാണ്. ആഭ്യന്തരമന്ത്രാലയം പറയുന്നു. ഇന്നലെയാണ് പഞ്ച്കുലയിലെ സിബിഐ പ്രത്യേക കോടതി ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൌദാ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് വിധിച്ചത്.
ഗുര്‍മീതിനുള്ള ശിക്ഷയെന്തെന്നു പ്രത്യേക സിബിഐ കോടതി തിങ്കളാഴ്ച വിധി പറയും. ഇപ്പോള്‍ ഗുര്‍മീത് റോഹ്തക് ജെയിലിലെ പ്രത്യേക സെല്ലിലാണ്. തിങ്കളാഴ്ച പുറംലോകം കണ്ടു വിധി കേള്‍ക്കാന്‍ ദേരാ സച്ചാ തലവനെ പൊലീസ് അനുവദിക്കില്ല.
പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ഗുര്‍മീതിനെ പൊലീസ് കോടതിയില്‍ ഹാജരാക്കുക. കലാപങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.