ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ല​യാ​ള മ​നോ​ര​മ പ​ത്ര​ത്തി​നെ​തി​രെ പൊലീസ് കേസ്

0
90


കോ​ഴി​ക്കോ​ട്​: ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ല​യാ​ള മ​നോ​ര​മ പ​ത്ര​ത്തി​നെ​തി​രെ പൊലീസ് കേസ്. കോഴിക്കാട് ന​ട​ക്കാ​വ്​ പൊ​ലീസാണ് കേസ് എടുത്തത്.

ബി.​ജെ.​പി എ​ട​ക്കാ​ട്​ ഏ​രി​യ ജ​ന​റ​ൽ സെ​​ക്ര​ട്ട​റി ബി​ജു​കു​റു​പ്പി​​ന്‍റെ പ​രാ​തി​യി​ൽ ചീ​ഫ്​ എ​ഡി​റ്റ​ർ​ക്കെ​തി​രെ​യാ​ണ്​​ കേ​സ്. ആ​ഗ​സ്​​റ്റ്​ 15ന്​ ​പു​റ​ത്തി​റ​ങ്ങി​യ പ​ത്ര​ത്തി​​ന്‍റെ ഒ​ന്നാം പേ​ജി​ലെ കാ​രി​ക്കേ​ച്ച​റി​ലാ​ണ്​ ദേ​ശീ​യ പ​താ​ക​യെ അ​വ​ഹേ​ളി​ച്ചതെന്നു ​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​രി​ക്കേ​ച്ച​റി​ലെ ദേ​ശീ​യ​പ​താ​ക​യി​ൽ ത്രി​വ​ർ​ണ​ത്തോ​ടൊ​പ്പം ക​റു​പ്പും ഉ​പ​യോ​ഗി​ച്ച​താ​യും അ​ശോ​ക​ച​ക്ര​ത്തി​നും രൂപമാറ്റം വന്നെന്നു പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here