പട്ന: നാളെ പട്നയില്‍ നടക്കുന്ന ആര്‍ജെഡിയുടെ റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു ശരദ് യാദവിനോട് ജെഡിയു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. ത്യാഗിയാണ് മുന്നറിയിപ്പ് നല്കി ശരദ് യാദവിനു കത്തയച്ചത്.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം സ്വന്തമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണു ശരദ് യാദവ് പക്ഷം. നിലവില്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ശരദ് യാദവ്. നിതീഷ് എന്‍ഡിഎയില്‍ പോയപ്പോള്‍ ശരദ് യാദവ് ലാലുപ്രസാദ് യാദവിനോപ്പമാണ്.
നാളെ ആര്‍ജെഡി നടത്തുന്ന റാലിയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ശരദ് യാദവ്. പാര്‍ട്ടി അച്ചടക്കം ശരദ് യാദവ് ലംഘിക്കുന്നു എന്നാണു നിതീഷ്കുമാര്‍ പക്ഷം ഉയര്‍ത്തുന്ന ആരോപണം. ശരദ് യാദവിന്റെ രാജ്യസഭാ അംഗത്വം റദ്ദ് ചെയ്യാനാണ് ജെഡിയു നീക്കം.