ബാലാവകാശ കമ്മിഷന്‍ നിയമനം; മന്ത്രിയുടെ പ്രവര്‍ത്തി തന്നിഷ്ടമെന്ന് സി.പി.ഐ

0
56

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമനം നടത്തിയത് തന്നിഷ്ടപ്രകാരമാണെന്ന് സി.പി.ഐ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മന്ത്രിയുടെ നടപടിയിലുള്ള അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐ കത്തു നല്‍കി.

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായി നിയമിക്കാന്‍ രണ്ട് പ്രതിനിധികളെ സി.പി.ഐ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇവര്‍ അപേക്ഷയും നല്‍കി. എന്നാല്‍ സി.പി.ഐ പ്രതിനിധികളെ അഭിമുഖത്തിനു പോലും വിളിച്ചില്ല.

ഇതിനിടെ കമ്മീഷന്‍ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്കു നേരെ പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍നിന്ന് ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഒഴിവു വന്നയിടങ്ങളിലേക്ക് സി.പി.ഐ പ്രതിനിധികളെ പരിഗണിക്കണമെന്നാണ് സി.പി.ഐയുടെ വാദം.

മുന്നണിക്കുള്ളില്‍ ബോര്‍ഡ്-കോര്‍പറേഷന്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുക സാധാരണയാണ്. എന്നാല്‍ ബാലാവലകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു ചര്‍ച്ചക്ക് വകുപ്പ് തയ്യാറായില്ലെന്നും സി.പി.ഐ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here